ദേശീയപാതയിൽ വെങ്ങളം ബൈപ്പാസ് ജംഗ്ഷനിൽ സ്വകാര്യ ബസ്സ് ഡിവൈഡറിൽ ഇടിച്ചു കയറി

കൊയിലാണ്ടി: ദേശീയപാതയിൽ വെങ്ങളം ബൈപ്പാസ് ജംഗ്ഷനിൽ സ്വകാര്യ ബസ്സ് ഡിവൈഡറിൽ ഇടിച്ചു കയറി ആർക്കും പരിക്കില്ല. വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. കണ്ണൂരിൽ നിന്നും കോഴിക്കോട്ടെക്ക് പോവുകയായിരുന്ന എയ്ഞ്ചൽ ബസ്സാണ് അപകടത്തിൽപെട്ടത്.
എതിരെ നിയന്ത്രണം വിട്ടുവന്ന കാറുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ കോഴിക്കോടേക്ക് പോവുകയായിരുന്ന ബസ്സ് കൊയിലാണ്ടി ഭാഗത്തെക്ക് തിരിഞ്ഞാണ് ഡിവൈഡറിൽ ഇടിച്ചു കയറിയത് ഡിവൈഡർ ഭാഗികമായി തകർന്നു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

