കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ കാപ്പി വിതരണം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ കാപ്പി വിതരണം നടത്തി. ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ് ഉദ്ഘാടനംചെയ്തു. വി.വി. സുധാകരന്‍ അധ്യക്ഷത വഹിച്ചു.
യു.രാജീവന്‍, വി.ടി.സുരേന്ദ്രന്‍, രാജേഷ് കീഴരിയൂര്‍, കെ.പി.വിനോദ് കുമാര്‍, കെ.പി. പ്രഭാകരന്‍, ശ്രീജാറാണി, പി.ടി.ഉമേന്ദ്രന്‍, നടേരി ഭാസ്‌കരന്‍, അബ്ദുള്‍ ഷുക്കൂര്‍, തന്‍ഹീര്‍ കൊല്ലം, മുള്ളമ്പത്ത് രാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

