ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം സമ്മേളനം

കൊയിലാണ്ടി: ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം സമ്മേളനം സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് കെ. പി. ശ്രീശൻ ഉദ്ഘാടനം ചെയ്തു. കേരളം പനിച്ചു വിറയ്ക്കുമ്പോൾ നഴ്സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കുന്നതിൽ സർക്കാർ പരാചയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭാ കൗൺസിലർ കെ.വി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി.കണ്ണൂർ ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ്, സംസ്ഥാന സമിതി അംഗം വി. കെ. ജയൻ, ജില്ലാ വൈ. പ്രസി.എം. സി. ശശീന്ദ്രൻ, വി. കെ. ഉണ്ണികൃഷ്ണൻ, ബാബു മാസ്റ്റർ എന്നിവർ സംസാരിച്ചു.
