ശക്തി പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ക്ലാസ് നടത്തി

കൊയിലാണ്ടി : ശക്തി പബ്ലിക്ക് ലൈബ്രറി വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ക്ലാസ് നടത്തി. ഇ. കെ. പി. മെമ്മോറിയൽ ഹാളിൽ നടന്ന് ക്ലാസ്
കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുന്ദരൻ മാസ്റ്റർ ഉദ്ഘാടനം ചെയതു. ചടങ്ങിൽ പി. രാമുണ്ണി സരസ് അദ്ധ്യക്ഷത വഹിച്ചു.
തിരുവങ്ങൂർ പി. എച്ച്. സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ടി. സുരേഷ് ബാബു ക്ലാസെടുത്തു. എൻ .കെ മുരളി, രവീന്ദ്രൻ മലയിൽ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡൻറ് കെ.സുകുമാരൻ സ്വാഗതം പറഞ്ഞു.

