നീതി നിഷേധത്തിനെതിരെ KPSTA ധർണ്ണ നടത്തി

കൊയിലാണ്ടി: നിയമന നിരോധനത്തിനും, നീതി നിഷേധത്തിനുമെതിരെ കെ.പി.എസി.ടി.എ. കൊയിലാണ്ടി ഇപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇപജില്ലാ സെന്ററിൽ ധർണ്ണ സംഘടിപ്പിച്ചു. KPSTA ജില്ലാ സെക്രട്ടറി പി. കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ജി. കെ. വേണു അദ്ധ്യക്ഷതവഹിച്ചു.
ഇ. സുജാത, ഇടത്തിൽ ശിവൻ, പി. കെ. രാധാകൃഷ്ണൻ, കെ. എം. മണി, കെ. മഞ്ജുള, വള്ളിൽ രവീന്ദ്രൻ, കെ. സുമ, ഇ. കെ. പ്രജേഷ് എന്നിവർ സംസാരിച്ചു. ഹസീഫ് കെ. പി. സ്വാഗതവും, കെ. കെ. മനോജ് നന്ദിയും പറഞ്ഞു. തുടർന്ന് പ്രവർത്തകർ ടൗണിൽ പ്രകടനവും നടത്തി.

