ആംബുലൻസ് നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: ചെറിയ പെരുന്നാൾ ദിനത്തിൽ പുളിയഞ്ചേരി ശാഖാ SKSSF, SYS സംയുക്തമായി പുറത്തിറക്കിയ ആംബുലൻസ് സയ്യിദ് ഹുസൈൻ ബാഫക്കി തങ്ങൾ നാടിന് സമർപ്പിച്ചു.
SKSSF ഏർപ്പെടുത്തിയ ചികിത്സാ ഫണ്ട് കൈമാറ്റവും, വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും അതോടനുബന്ധിച്ച് നടന്നു. കെ. ദാസൻ എം. എല്. എ. മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ഭാസ്‌ക്കരൻ, കൗൺസിലർമാരായ യു. രാജീവൻ, വി. പി. ഇബ്രാഹിംകുട്ടി എന്നിവരും എ. കെ. സി. മുഹമ്മദ്, ഹുസൈൻ സൗഭാഗ്യ, ബഷീർ മുസ്ല്യാർ, മൻസൂർ സയ്യിദ് ഹുസൈൻ ബാഫക്കി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

