സ്റ്റീസ് സി.എസ്.കര്‍ണന് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

ഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട ജസ്റ്റീസ് സി.എസ്.കര്‍ണന് ജാമ്യം നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കര്‍ണന് വിധിച്ച ആറ് മാസത്തെ തടവ് അദ്ദേഹം അനുഭവിക്കണമെന്നും ജാമ്യഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച രാത്രി 7.45 ഓടെ കോയന്പത്തൂരില്‍ നിന്നും അറസ്റ്റിലായ കര്‍ണന് വേണ്ടി ഇന്ന് രാവിലെ തന്നെ അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.
കോയന്പത്തൂരിലെ കര്‍പഗം കോളജിനടുത്തുള്ള റിസോര്‍ട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന കര്‍ണനെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ കോല്‍ക്കത്ത പോലീസാണ് കര്‍ണനെ പിടികൂടിയത്.

കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു കര്‍ണന് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി ഫെബ്രുവരി എട്ടുമുതല്‍ ജസ്റ്റീസ് കര്‍ണനെ നിയമനിര്‍വഹണ- ഭരണ ചുമതലകളില്‍നിന്നു ചീഫ് ജസ്റ്റീസ് മാറ്റിനിര്‍ത്തിയിരിന്നു. കഴിഞ്ഞ മാസം അവസാനം കര്‍ണന് സര്‍വീസില്‍നിന്നു വിരമിക്കുകയും ചെയ്തു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരേ അഴിമതി ആരോപിച്ചു ചീഫ് ജസ്റ്റീസ്, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് കത്തയച്ചതാണു ജസ്റ്റീസ് കര്‍ണനെതിരേ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങാന്‍ കാരണം.

