പ്രതിഭാ സംഗമം നടത്തി

കൽപറ്റ: എം.എസ് .എഫ്. അമ്പിലേരി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, സമസ്ത പൊതു പരീക്ഷ എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രതിഭാ സംഗമം നടത്തി. പരിപാടി നഗരസഭാ ചെയർപേഴ്‌സൺ ഉമൈബ മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. അനസ് തന്നാനി അധ്യക്ഷത വഹിച്ചു.വ്യക്തിത്വ വികസന ക്ലാസിന് മുനീർ വടകര, നിയാസ് മടക്കി മല എന്നിവർ നേതൃത്വം നൽകി.
