KOYILANDY DIARY.COM

The Perfect News Portal

കേരളത്തിൽ ഏത് വികസനവും സാധ്യമാകും മെട്രോ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് നിരാശ: മുഖ്യമന്ത്രി

കൊച്ചി: ഏത് വികസനവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കേരളത്തിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോ ഉദ്ഘാടനം നിര്‍വഹിക്കേണ്ടത് പ്രധാനമന്ത്രിയായിരിക്കണമെന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യത്തില്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് നിരാശയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി മെട്രോയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും യോജിച്ചാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ ശ്രീധരന്റെ നേതൃത്വ പാടവമാണ് മെട്രോ വേഗത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിന് ഇടയാക്കിയത്. മെട്രോ യാഥാര്‍ഥ്യമാക്കാന്‍ കൊച്ചിനിവാസികള്‍ വളരെ നല്ല രീതിയില്‍ സഹകരിച്ചു. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ചിലര്‍ക്ക് പ്രയാസങ്ങള്‍ നേരിടേണ്ടതായി വരും. അവരെ കൈവിടുന്ന നിലപാടല്ല ഇടതു സര്‍ക്കാരിന്റേത്. അവര്‍ക്കര്‍ഹമായ പുനരധിവാസപദ്ധതികള്‍ നടപ്പിലാക്കും. വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ സ്വീകരിക്കും. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് വേണ്ടി വിമര്‍ശിക്കുന്നതിലൂടെ സര്‍ക്കാരിനെ പിന്തിരിപ്പിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *