ബസ്സിലെ ജീവനക്കാര്‍ തമ്മിൽ സംഘർഷം

വടകര : സ്വകാര്യ ബസുകളുടെ മത്സര ഓട്ടം തല്ലിലെത്തുന്നത് പതിവായി. ഇന്നലെ മത്സരിച്ചെത്തിയ ബസ്സിലെ ജീവനക്കാര്‍ പുതിയ ബസ് സ്റ്റാന്റില്‍ തമ്മിലടിച്ചു. ബസ് ഡ്രൈവര്‍ക്ക് പരുക്ക്. ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഘര്‍ഷം .കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന മസാഫി ബസ് ജീവനക്കാരും ഇതേ ദിശയില്‍ നിന്നും വരികയായിരുന്ന ഡി.ടി.എസ് 4 എന്ന ബസിലെ ജീവനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
തലയ്ക്ക് പരുക്കേറ്റ ഡ്രൈവര്‍ ഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശി നൗഷാദിനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .സിനിമാ സ്റ്റൈലില്‍ ബസ് ബ്ലോക്ക് ചെയ്ത് ജീവനക്കാരനെ മര്‍ദ്ദിച്ച ശേഷം ബസ് എടുത്ത് മാറ്റാനുള്ള ശ്രമം യാത്രക്കാര്‍ തടഞ്ഞു . ഇതിനിടയില്‍ ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടായതോടെ പോലീസ് എത്തി രംഗം ശാന്തമാക്കി ഇരു ബസ്സുകളും ജീവനക്കാരേയും കസ്റ്റഡിയിലെടുത്തു .

സമയത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കവും അടിപിടിയും നിത്യ സംഭവമാണെങ്കിലും പോലീസ് ഫലപ്രദമായി ഇടപെടുന്നില്ലെന്നു പരാതിയുണ്ട് .ഇവര്‍ തമ്മിലുള്ള തകര്ക്കത്തിന്രെ ദുരിതം പേറുന്നത് യാത്രക്കാരാണ്.

