കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാന്റിലെ യാത്രക്കാരുടെ ഇരിപ്പിടങ്ങൾ സ്വകാര്യവ്യക്തിയുടെ സ്റ്റുഡിയോവിൽ

കൊയിലാണ്ടി: നഗരസഭാ പുതിയ ബസ്സ് സ്റ്റാന്റിൽ യാത്രക്കാർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങൾ സ്റ്റാന്റിന് മുകളിലുള്ള സ്വാകാര്യ വ്യക്തിയുടെ സ്റ്റുഡിയോയിൽ. മാഷൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള മാഷ് ഫോട്ടോസ് എന്ന സ്ഥാപനത്തിലാണ് ഇരുപ്പിടങ്ങൾ കൊണ്ടിട്ടത്. അഞ്ച് പേർക്ക് ഇരിക്കാനുള്ള സ്റ്റീൽ നിർമ്മിതമായ ഒറ്റ ബ്ലോക്കിൽ നിർമ്മിച്ചതാണ് ഇരിപ്പിടം.
ആയിരക്കണക്കിന് യാത്രക്കാർ ദിവസവും വന്നുചേരുന്ന കൊയിലാണ്ടി സ്റ്റാന്റിൽ പ്രായമായവരും സുഖമില്ലാത്തവരും നിന്ന് പ്രയാസപ്പെടുമ്പോഴാണ് ഉള്ള ഇരിപ്പിടം സ്വകാര്യ വ്യക്തിയുടെ സ്റ്റുഡിയോവിൽ വരുന്ന ആളുകൾക്ക് ഇരിക്കാൻ പാകത്തിൽ സ്ഥാപനത്തിന്റെ വരാന്തയിലെ കൊണ്ടിട്ടത്.

കഴിഞ്ഞ കുറേ മാസങ്ങളായി ഇരിപ്പിടം ഇവിടെത്തന്നെയാണ് ഉണ്ടാവാറുള്ളതെന്ന് സ്ഥിരമായി സ്റ്റാന്റിലെത്തുന്ന യാത്രക്കാരും നാട്ടുകാരും കൊയിലാണ്ടി ഡയറിയോട് പറഞ്ഞു. കൂടാതെ സ്ഥാപനത്തിന്റെ വരാന്തയിൽ ചപ്പുചവറുകളും മറ്റ് മാലിന്യങ്ങളും കുന്നുകൂടി പരിസരം വൃത്തിഹീനമായിരിക്കുയാണ്.

