കൊയിലാണ്ടിയിൽ മൊബൈൽ കടകളിൽ മോഷണം

കൊയിലാണ്ടി: പുതിയ ബസ്സ്സ്റ്റാന്റിന് സമീപമുള്ള രണ്ട് മൊബൈൽ കടകളിൽ ഇന്നലെ രാത്രി മോഷണം നടന്നു. ആഷികിന്റെ ഉടമസ്ഥതയിലുള്ള ഗ്രീൻ മൊബൈൽ ഹബ്ബ്, ഫാസിൽ, ഫമീഷ് എന്നിവരുടെ 4G മൊബൈൽ വോൾഡ് എ്‌നനീ കടകളിലാണ് മോഷണം നടന്നത്.
ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തെ ഗ്ലാസ് ഡോറുകൾ തകർത്തതിന് ശേഷമാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഗ്രീൻ മൊബൈൽ ഹബിൽ നിന്ന് 10 ലക്ഷം രൂപയുടെയും, 4G മൊബൈൽ വേൾഡിൽ നിന്ന് 3 ലക്ഷം രൂപയുടെയും ഫോണുകളും, ലാപ്‌ടോപ്പുകളുമാണ് മോഷ്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കൊയിലാണ്ടി സർക്കിൾ ഇൻസ്‌പെക്ടർ കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തൊട്ടടുത്തുള്ള CCTV ക്യാമറകളുടെ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഇതേ കടകളിൽ മുമ്പും മോഷണം നടന്നിരുന്നു. അതിന്‌ശേഷം വിലപിടിപ്പുള്ള ഫോണുകളും ലാപ്‌ടോപ്പുകളും മറ്റ് ഉപകരണങ്ങളും മോഷ്ടാക്കളെ ഭയന്ന് ദിവസവും വീടുകളിലേക്ക് മാറ്റുകയാണ് ഇവർ ചെയ്യുന്നത്.

