കൊയിലാണ്ടിയിൽ കൈരളി ക്രാഫ്റ്റ് ഫെയർ ആരംഭിച്ചു

കൊയിലാണ്ടി: കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ കോഴിക്കോട് ശാഖ നേതൃത്വത്തിലുള്ള കൈരളി ക്രാഫ്റ്റ്‌സ് കൊയിലാണ്ടിയിൽ വിപണനം ആരംഭിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജർ സി. കെ. ഗിരീശൻ അദ്ധ്യക്ഷതവഹിച്ചു.
മുഹമ്മദ് ഹാജി സഫ ജ്വല്ലറി, രാജീവൻ പി, രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. 2017 ജൂൺ 23 വരെ മേള തുടരുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും 50 ൽ പരം കരകൗശല കൈത്തറി മേഖലയിലെ കലാകാരന്മാർ മേളയിൽ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ട് വിപണിയിലെത്തിക്കുന്നത്‌കൊണ്ട് 10 മുതൽ 20 ശതമാനം വരെ കിഴിവ് ലഭിക്കുമെന്ന് മാനേജർ പറഞ്ഞു.

രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും മേള ഉണ്ടായിരിക്കുന്നതല്ല.

