ചേമഞ്ചേരി യു.പി. സ്‌കൂളിലെ സ്മൃതിവനം പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചേമഞ്ചേരി യു.പി. സ്‌കൂളിലെ സ്മൃതിവനം പദ്ധതി സസ്യഭാരതി ഉസ്താദ് വൈദ്യര്‍ ഹംസ മടിക്കൈ ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥികളാണ് സ്മൃതിവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത്. ഉണ്ണി തിയ്യക്കണ്ടി അധ്യക്ഷത വഹിച്ചു.
എ.ഇ.ഒ. മനോഹര്‍ ജവഹര്‍, മാടഞ്ചേരി സത്യനാഥന്‍, പി.പി. ശ്രീജ, സുഹറ മെഹബൂബ്, എന്‍. ഉണ്ണി, സമിത്ത്, അഹമ്മദ് കോയഹാജി, യു.കെ. രാഘവന്‍, കെ.പി. ഉണ്ണിഗോപാലന്‍, പ്രധാനാധ്യാപിക കെ.എം. ആശ തുടങ്ങിയവര്‍ സംസാരിച്ചു.

