തളിർ ജൈവഗ്രാമം മന്ദമംഗലം മഴ ഉത്സവം 2017 സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭയിലെ ഒന്നാം ഡിവിഷനിലെ തളിർ ജൈവഗ്രാമം മന്ദമംഗലത്തിന്റെ നേതൃത്വത്തിൽ മഴ ഉത്സവം 2017 കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ നഗരസഭ കൗൺസിലർ ഷാജി പാതിരിക്കാട് അദ്ധ്യക്ഷത വഹിച്ചു.
അതോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവ പ്രതിഭകൾക്കുളള ഉപഹാരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ. ഷിജുമാഷ് ഉദ്ഘാടനം ചെയ്തു. രോഹൻ എസ്. കുന്നുമ്മൽ, കെ. ഇക്ബാൽ, ടി. എം. ശിവദാസൻ, എ. പി. സുധീഷ്, എം. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. മന്ദമംഗലത്ത് ജൂൂൺ മാസത്തിൽ 500 വൃക്ഷതൈ വെച്ചുപിടിപ്പിക്കാൻ തീരുമാനിച്ചു..

