പതക്കം കാണാതായ സംഭവo പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കും

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതാകുകയും പിന്നീട് നാടകീയമായി കാണിക്കവഞ്ചികളിൽ നിന്നും ലഭിക്കുകയും ചെയ്ത നവരത്നങ്ങൾ പതിച്ച പതക്കം കാണാതായ cത്തിലെ പ്രതികളെയാണ് രണ്ടു ദിവസത്തിനുള്ളിൽ കസ്റ്റഡിയിലെടുക്കുമെന്ന് ഉന്നത പോലീസ് വ്യത്തങ്ങൾ പറഞ്ഞത്.
ചോദ്യം ചെയ്യൽ തീർന്നതായും ചില ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്ന താമസമേയുള്ളു എന്നാണ് പോലീസ് പറയുന്നത്. ആദ്യം അമ്പലപ്പുഴ സി ഐ യും , പിന്നീട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. പി.വിജയകുമാരൻ നായരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് കേസ് അന്വേഷിച്ചത്. നിരവധി ജീവനക്കാരെ ചോദ്യം ചെയ്യേണ്ടി വന്നതായും പോലീസ് പറഞ്ഞു.

ഏപ്രിൽ മാസം 17 ന് മുൻ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി സുഭാഷ് ദേവസ്വം ബോർഡിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം പോലീസിൽ അറിയിക്കുകയായിരുന്നു. ഏപ്രിൽ 14 ന് വിഷുദിനത്തിൽ പതക്കം ഭഗവാനെ അണിയിക്കാഞ്ഞതിനെ തുടർന്ന് ഭക്തർ തമ്മിൽ ഉണ്ടായ സംസാരം മൂലമാണ് വിവരം പുറത്തായത്.

ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി ക്ഷേത്ര പരിസരത്തെ മൂന്നു കിണറുകളും ഒരു കുളവും ഫയർഫോഴ്സിന്റെ സഹായത്തോടെ വററിക്കുന്നതിനിടെ നാടകീയമായി രണ്ടു കാണിക്കവഞ്ചികളിലായി മാലയും പതക്കവും തിരികെ ലഭിക്കുകയായിരുന്നു.

നവരത്നങ്ങൾ അടർത്തിമാറ്റി കേടുപാടുകൾ സംഭവിച്ച രീതിയിലാണ് കിട്ടിയത്. പതക്കം ഇപ്പോൾ കോടതിയുടെ കസ്റ്റഡിയിലാണ്.
പതക്കം നഷ്ടപ്പെട്ടത് ഭകതജനങ്ങളെ വളരെ ദു:ഖത്തിലാക്കിയിരുന്നു. പതക്കം തിരിച്ചുകിട്ടിയതറിഞ്ഞ് കാണാനായി വൻ ഭക്തജനപ്രവാഹമായിരുന്നു ക്ഷേത്രത്തിൽ. ഉപവാസം, നാമജപം തുടങ്ങി ഭഗവാന്റെ പ്രീതിക്കായി ഭക്തജനങ്ങൾ പല മാർഗങ്ങൾ നടത്തവെയാണ് പതക്കം തിരികെ ലഭിച്ചത്.
