നേതാക്കളുടെ പേരിൽ ഓർമ്മ മരം നട്ടു

കൊയിലാണ്ടി : സംസ്ഥാന സർക്കാറിന്റെ നവകേരള മിഷന്റെ ഭാഗമായി ഒരു കോടി വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി. സി.പി.എം. മുണ്ട്യാടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സി.പി.എം.നേതാക്കളുടെ പേരിൽ ഓർമ്മ മരം നട്ടു. കെ.ദാസൻ എം.എൽ.എ. ഉൽഘാടനം ചെയ്തു. എം. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ബാബു മുണ്ട്യാടി, എം.പി.ബാബു എന്നിവർ സംസാരിച്ചു.
