ചൈനീസ് അംബാസിഡര്‍ കൊല്ലം പാറപ്പള്ളി സന്ദര്‍ശിച്ചു

കൊയിലാണ്ടി: ചൈനയുടെ ഇന്ത്യന്‍ അംബാസഡര്‍ ലൂസ ഹായ് കൊയിലാണ്ടി കൊല്ലം പാറപ്പള്ളി കടലോരം സന്ദര്‍ശിച്ചു. പ്രകൃതിരമണീയമായ പാറപ്പള്ളി പ്രദേശവും തീരദേശവും അദ്ദേഹം ചുറ്റിനടന്നു കണ്ടു. വലിയ സുരക്ഷാ സന്നാഹത്തോടെയാണ് അദ്ദേഹം എത്തിയത്.
കാപ്പാടിന് തുല്യമായ ടൂറിസം സാധ്യതയുള്ള പ്രദേശമാണ് കൊല്ലം പാറപ്പള്ളി ബീച്ച്. വെളളാരങ്കല്ലുകളും തിരമാലകളുടെ പൊട്ടിച്ചിരിയും ആഹ്ലാദകരമാക്കുന്ന സുന്ദരമായ കടപ്പുറമാണ് കൊല്ലം പാറപ്പള്ളി കടലോരം.

ധന്യമായ ചരിത്രമുഹൂര്‍ത്തങ്ങളും ലാസ്യമായ പ്രകൃതി ഭംഗിയും ഒത്തൊരുങ്ങിയ ഇവിടം സഞ്ചാരികള്‍ക്ക് നല്‍കുന്നത് മനസ്സില്‍ എന്നെന്നും ഓര്‍ത്തുവെക്കാന്‍ കഴിയുന്ന സുന്ദരദൃശ്യമായിരിക്കും. നിറഞ്ഞ ആഹ്ലാദത്തോടെയാണ് ചൈനീസ് അംബാസിഡര്‍ പാറപ്പള്ളി കടലോരത്തോട് വിടപറഞ്ഞത്.

