വ്യാപാരികള്‍ക്കായി ജി.എസ്.ടി ബോധവത്കരണക്ലാസ് നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി മര്‍ച്ചന്റ് അസോസിയേഷനും വാണിജ്യ നികുതി വകുപ്പും ചേര്‍ന്ന് വ്യാപാരികള്‍ക്കായി ചരക്ക് – സേവന നികുതി സംബന്ധിച്ച് ക്ലാസ് നടത്തി. കോഴിക്കോട് സി.ടി.ഒ. കെ.എം. അബ്ദുറഹിമാന്‍ ഉദ്ഘാടനംചെയ്തു. കൊയിലാണ്ടി എസ്.ടി.ഒ. എം.സി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ഡി.ടി.ഐ. ടെക്‌നിക്കല്‍ ട്രെയിനര്‍ ജിനോ ആന്റണി ക്ലാസെടുത്തു. പി.കെ. ഷുഹൈബ്, കെ. ദിനേശന്‍, ടി.പി. ബഷീര്‍, അമേത്ത് കുഞ്ഞമ്മദ്, കെ.കെ. നിയാസ് എന്നിവര്‍ സംസാരിച്ചു.

