KOYILANDY DIARY.COM

The Perfect News Portal

പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നു

മുക്കം: മലയോര മേഖലയിൽ ഡങ്കിപ്പനിയടക്കമുള്ള വിവിധ പനികൾ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നു. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും മുക്കം മുനിസിപ്പാലിറ്റിയിലും നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണ പ്രവർത്തനങ്ങളും ജോർജ് എം തോമസ് എം.എ.എയുടെ നേതൃത്വത്തിതിൽ ചേർന്ന യോഗം അവലോകനം ചെയ്തു. മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ അദ്ധ്യക്ഷത വഹിച്ചു .

രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധസംഘടനകൾ, വ്യാപാരി സമിതികൾ, യുവജന സംഘടനകൾ, ആരോഗ്യ വകുപ്പ് , ശുചിത്വമിഷൻ എന്നിവരെ ഉൾപ്പെടുത്തി ജൂൺ മൂന്നിന് രാവിലെ 11ന് ഇ.എം എസ് സ്മാരക ഹാളിൽ വിപുലമായ കൺവൻഷൻ നചേരും. ജൂൺ ആറിനു മുൻപ് വാർഡ്തല സാനിറ്റേഷൻ സമിതികൾ വിളിച്ചു ചേർത്ത് പ്രവർത്തനം ഊർജിതപ്പെടുത്തും. ജൂൺ 12ന് മണ്ഡലത്തിലാകെ ഏകദിന ശുചിത്വ യജ്ഞം നടത്താനും തീരുമാനമായി. തിരുവമ്പാടി, കൊടഞ്ചേരി ,പുതുപ്പാടി പഞ്ചായത്തു പ്രസിഡൻറുമാരും കാരശേരി പഞ്ചായത്തു വൈസ് പ്രസിഡൻറും സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *