പൊതു വിദ്യാഭ്യാസ സംരക്ഷണ കൺവൻഷൻ

കൊയിലാണ്ടി: നഗരസഭ ബി.ആർ.സി. പന്തലായനി നേതൃത്വത്തിൽ നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ കൺവൻഷൻ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ. സജീവ്കുമാർ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ബി. പി. ഒ. എം. ജി. ബൽരാജ് പദ്ധതി വിശദീകരണം നടത്തി.
നഗരസഭാ കൗൺസിലർമാരായ പി. എം. ബിജു, ലാലിഷ, ലത എന്നിവർ ആശംസകൾ നേർന്നു. കെ. ടി. രമേശൻ സ്വാഗതവും, ഇന്ദിര ടീച്ചർ നന്ദിയും പറഞ്ഞു.

