അരിക്കുളത്ത് വ്യാജവാറ്റ്: ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി: അരിക്കുളം കുന്നോത്ത് മുക്കിൽ വീട്ടിൽ വെച്ച് വ്യാജവാറ്റു നടത്തുകയായിരുന്ന യുവാവിനെ കൊയിലാണ്ടി എസ്.ഐ.സി.കെ.രാജേഷും സംഘവും പിടികൂടി. കരിയാത്ത് കാസിം (36) നെയാണ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്ഡ് .ഇവിടെ നിന്നും. 150 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. വാറ്റാനുപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് റെയ്ഡ് നടത്തിയത്. റെയ്ഡിഡിന് എസ്.ഐ.യെ കൂടാതെ എൻ.എം.സുനിൽ കെ.സുനിൽ, ഒ.കെ.സുരേഷ് എന്നിവർ നേതൃത്വം നൽകി.

