മാതൃഭാഷയ്ക്കുവേണ്ടിയുള്ള പോരാട്ടം ജനതയുടെ വിമോചനപോരാട്ടം: എം.എന്‍. കാരശ്ശേരി

കൊയിലാണ്ടി: മാതൃഭാഷയ്ക്കുവേണ്ടിയുള്ള പോരാട്ടം ജനതയുടെ വിമോചനപോരാട്ടമാണെന്ന് എം.എന്‍. കാരശ്ശേരി. അഞ്ചാമത് പ്ലാവില സാഹിത്യപുരസ്കാരം ഡോ. പി. പവിത്രനും ഡോ. കെ.വി. മോഹന്‍കുമാറിനും നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി. മോഹന്‍കുമാര്‍ രചിച്ച ഉഷ്ണരാശി, ഡോ. പി. പവിത്രന് രചിച്ച മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം എന്നീ കൃതികള്‍ക്കാണ് പുരസ്കാരം ലഭിച്ചത്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
കൊയിലാണ്ടി നഗരസഭാ ചെയര്മാന് അഡ്വ: കെ. സത്യന് അധ്യക്ഷത വഹിച്ചു. കെ. ദാസന് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ചന്ദ്രശേഖരന് തിക്കോടി, ഡോ. കെ.എം. അനില്‍, രമേശ് കാവില്‍, ഡോ. പി. സുരേഷ്, ഡോ. സുരേഷ് പുത്തന്‍പറമ്പില്‍, ഡോ. സോമന് കടലൂര്‍, സിനീഷ് വേലിക്കുനി എന്നിവര്‍ സംസാരിച്ചു. സനന്ത് രാജും സംഘവും നയിച്ച താളലയം എന്ന പരിപാടിയും ഉണ്ടായിരുന്നു.

