സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു

ചേമഞ്ചേരി: ജ്വാല പൊയില്‍ക്കാവ് മേഫ്‌ലവര്‍ സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം ബി. സുരേഷ് ബാബു ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. കന്മന ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, കെ. ഗീതാനന്ദന്‍, കെ. ദാമോദരന്‍, കെ.സി. ഗീത, എം. പുഷ്പ, ടി.വി. സാദിഖ്, കെ. ബാലകൃഷ്ണന്‍, വി.ടി. ഉണ്ണി, പി. വേണു, ടി. വിനീഷ് എന്നിവര്‍ സംസാരിച്ചു. ജ്വാല ലൈബ്രറി ഒരുക്കിയ കനലെരിഞ്ഞ കാലം എന്ന നാടകവും അരങ്ങേറി.

