KOYILANDY DIARY.COM

The Perfect News Portal

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എഐ എക്സ്പേർട്ടുകൾക്ക് അവസരം

.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എഐ എക്സ്പേർട്ടുകൾക്ക് വൻ അവസരം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്‌സ്, ഡാറ്റ എഞ്ചിനീയറിംഗ്, ടെക്‌നോളജി ആർക്കിടെക്ചർ എന്നീ മേഖലകളിലെ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

 

നിശ്ചിത കാലയളവിലേക്കുള്ള നിയമനത്തിനായി പരിചയസമ്പന്നരായ പ്രൊഫഷണലുകളെയാണ് ബാങ്ക് തേടുന്നത്. യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ sbi.bank.in ൽ പ്രവേശിച്ച് അപേക്ഷിക്കാം. ജനറൽ മാനേജർ ആൻഡ് ചീഫ് എഐ ഓഫീസർ തസ്തികയിൽ 40 മുതൽ 55 വയസുവരെയുള്ളവരാണ് അപേക്ഷിക്കേണ്ടത്.

 

ഇവർക്ക് കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങളിലോ തത്തുല്യമായ വിഷയത്തിലോ ബിഇ, ബിടെക് അല്ലെങ്കിൽ എംടെക് ബിരുദം നിർബന്ധമാണ്. ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിൽ ബിഇ, ബിടെക്, എംടെക് ഉൾപ്പെടെയുള്ള എഞ്ചിനീയറിംഗ് അല്ലെങ്കിൽ സാങ്കേതിക ബിരുദമുള്ളവരാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

 

Share news