മുണ്ടോത്ത് ജ്വല്ലറി ബോക്സ് നിർമ്മാണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം
കൊയിലാണ്ടി: ഉള്ള്യേരി – മുണ്ടോത്ത് ജ്വല്ലറി ബോക്സ് നിർമ്മാണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം ഉണ്ടായത്. മുണ്ടോത്ത് പള്ളിക്ക് സമീപമുള്ള ആഭരണ നിര്‍മ്മാണ കേന്ദ്രത്തിനാണ് തീപിടിച്ചത്. കൊയിലാണ്ടി, പേരാമ്പ്ര, നരിക്കുനി എന്നിവിടങ്ങളിലെ 4 യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം എത്തി തീ പൂര്‍ണ്ണമായും അണച്ചു. വലിയ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.



