പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു
.
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, മൂടാടി പഞ്ചായത്തുകളിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ സംഗമവും വിവിധ കലാപരിപാടികളും കൈരളി ഓഡിറ്റോറിയത്തിൽ നടന്നു.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനുഷ പി വി അധ്യക്ഷത വഹിച്ചു.
.

.
ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്തോഷ് കുന്നുമ്മൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ എന്നിവർ സംസാരിച്ചു. ബിനോയ് സ്വാഗതവും ആർ പി ആഷിത നന്ദിയും പറഞ്ഞു. വ്യത്യസ്തമായ കലാപരിപാടികള്‍്കകൊപ്പം ഹരിതക കർമ്മ സേനാംഗങ്ങൾ നേരിടുന്ന വെല്ലുവിളികളും മറ്റ് പ്രശ്നങ്ങളും സേനാംഗങ്ങൾ തന്നെ പങ്കുവെച്ചു.



