കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.
.
കൊയിലാണ്ടിയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി അഭിഷേക് (26) ആണ് മരിച്ചത്. കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഹോട്ടലിലെ ജീവനക്കാരനാണ് അഭിഷേക്. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റിന് തെക്ക് ഭാഗത്തുള്ള (BSM Complex) കെട്ടിടത്തിലാണ് സംഭവം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാതാപിതാക്കളോടൊപ്പം അഭിഷേകും കുടുംബവും ഇവിടെയാണ് താമസം. രാത്രി വൈകി ഫോണിൽ സംസംരിച്ചു നടക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നെന്നാണ് അറിയുന്നത്.


പുലർച്ചെ 4 മണിക്കാണ് പിന്നീട് അഭിഷേകിനെ ഗ്രൌണ്ട് ഫ്ലോറിൽ മരിച്ചനിലയിൽ കാണുന്നത്. ഉടൻതന്നെ കൊയിലാണ്ടി പോലീസിൽ വിവരം അറിയിച്ചതോടെ പോലീസെത്തി മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് എത്തിച്ചു. പോലീസിൻ്റെ നടപടികൾ പൂർത്തിയാക്കിശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.




