KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ആർഎസ്എസ് വിജയദശമി പഥസഞ്ചലനവും പൊതുപരിപാടിയും നടത്തി

.

കൊയിലാണ്ടി: രാഷ്ട്രീയ സ്വയംസേവക സംഘം കൊയിലാണ്ടി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമിയോടനുബന്ധിച്ച് പഥസഞ്ചലനവും പൊതുപരിപാടിയും നടത്തി. കോതമംഗലത്ത് നിന്നും ആരംഭിച്ച പഥസഞ്ചലനം സിവിൽ സ്റ്റേഷന് സമീപം സമാപിച്ചു. തുടർന്ന് നടന്ന പൊതു പരിപാടിയിൽ റിട്ട. ആർമി ഓഫീസറും പ്രീ റിക്രൂട്ട്മെൻറ് ട്രെയിനറുമായ മനോജ് പൂക്കാട് അധ്യക്ഷത വഹിച്ചു. ആർഎസ്എസ് ഖണ്ഡ് ബൗദ്ധിക് പ്രമുഖ് കെ പി കൃപേഷ് മാസ്റ്റർ ബൗദ്ധിക് നടത്തി. ടി സി രാജു, വൈ എം സിനോജ് എന്നിവർ സംസാരിച്ചു. 

Share news