ദേശീയപാത 66 കൊയിലാണ്ടിയിൽ ENTRY – EXIT അനുവദിക്കുക: സിപിഐഎം ധർണ്ണ
.
കൊയിലാണ്ടി: ദേശീയപാത 66 കൊയിലാണ്ടിയിൽ ENTRY – EXIT അനുവദിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തിൽ ബഹുജന ധർണ്ണ സംഘടിപ്പിച്ചു. വിയ്യൂർ – പന്തലായനി റോഡിൽ അണ്ടർപാസ് അനുവദിക്കുക, ദേശീയപാതയുടെ പ്രവൃത്തി ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ സമരം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്. കെ സജീഷ് ഉദ്ഘാടനം ചെയ്തു. കോമത്തുകരയിൽ നടന്ന സമരത്തിൽ ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷനായി. സമര മുദ്യാവാക്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് നേതാക്കൾ പറഞ്ഞു.
.
.

.
നേരത്തെ താമരശ്ശേരി ഭാഗം ടോൾബൂത്തിനു സമീപം പ്രകടനമായാണ് പ്രവർത്തകർ കോമത്തുകരയിൽ എത്തിച്ചേർന്നത്. മുൻ എംഎൽഎ കെ.ദാസൻ, നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ, അഡ്വ. കെ. സത്യൻ, കെ.ടി. സിജേഷ്, ആർ.കെ. അനിൽകുമാർ, എൻ. കെ. ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. കൺവീനർ അഡ്വ. എൽ.ജി. ലിജീഷ് സ്വാഗതവും കെ. ഷിജു നന്ദിയും പറഞ്ഞു.





