ആർവൈജെഡി രാഷ്ട്രീയ യുവജനതാദൾ ഏകദിന ശില്പശാല സംഘടിപ്പിച്ചു
പയ്യോളി: RYJD രാഷ്ട്രീയ യുവജനതാദൾ ഏകദിന ശില്പശാല പയ്യോളി ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. RYJD ജില്ലാ സെക്രട്ടറി ലാൽ പ്രസാദ് ഉദ്ഘാടനം ചെയ്തു. പയ്യോളി മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പ്രജീഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ റൂസി മുഖ്യപ്രഭാഷണം നടത്തി. സജി എം നരികുഴി പഠന ക്ലാസ്സെടുത്തു.

RJD കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കുയ്യണ്ടി രാമചന്ദ്രൻ, RJD പയ്യോളി മുൻസിപ്പൽ പ്രസിഡണ്ട് പി ടി രാഘവൻ, RJD ജില്ലാ കമ്മിറ്റിയംഗം രാജൻ കൊളാവിപ്പാലം എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ശ്രീശരാജ് സ്വാഗതവും സ്വാഗത സംഘം ചെയർമാൻ ഗിരീഷ് കുമാർ കെ പി നന്ദിയും പറഞ്ഞു.




