ജൻ ഔഷധി മെഡിക്കൽ സ്റ്റോർ ഉൽഘാടനം ചെയ്തു

കൊയിലാണ്ടി: കേന്ദ്ര സർക്കാർ സംരഭമായ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ കൊയിലാണ്ടിയിൽ കൊളത്തൂർ അദ്വൈതാശ്രമ മഠാധിപതി ചിദാനന്ദപുരി ഉൽഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ പദ്ധതിയായ ഭാരതീയ ജൻ ഔഷധി പരിയോജനയുടെ കീഴിലാണ് ജൻ ഔഷധി മെഡിക്കൽ സ്റ്റോർ. സേവാ ഭാരതിയുടെ ആഭിമുഖ്യത്തിലാണ് ജൻ ഔഷധി പ്രവർത്തിക്കുന്നത്.
നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ മുഖ്യാതിഥിയായിരുന്നു. അഡ്വ.വി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. യു. രാജീവൻ, എൻ.വി. ബാലകൃഷ്ണൻ, എ. അസീസ്, നഗരസഭാ കൗൺസിലർ കെ.വി. സുരേഷ്, വി.എം. രാമകൃഷ്ണൻ, സി സത്യചന്ദ്രൻ ,ഇ.എസ്. രാജൻ, ജെ.എൻ.പ്രേം ഭാസിൻ, കെ.എം. രജി, സി. ഗംഗാധരൻ, വി.എം. മോഹനൻ തുടങ്ങിയവർ
സംസാരിച്ചു. ജനറിക് മരുന്നുകൾക്ക് 30 മുതൽ 80 ശതമാനം വരെയാണ് ജൻ ഔഷധിയിൽ വിലക്കിഴിവ്.

