കൊയിലാണ്ടി എടക്കുളം സ്വദേശിയെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി: പൊയിൽക്കാവ് എടക്കുളം സ്വദേശി തുവ്വയിൽ വീട്ടിൽ ലോഹിതദാസിന്റെ മകൻ അശ്വിൻദാസിനെ (17) കാണാതായതായി കൊയിലാണ്ടി പോലീസിൽ പരാതി നൽകി. കഴിഞ്ഞ മാസം 26 ന് ഉച്ചയോടെയാണ് അശ്വിൻ വീട്ടിൽ നിന്നും പോയത്. ലോഹിതദാസിന്റെ പരാതി പ്രകാരം കൊയിലാണ്ടി പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
അതേസമയംഅന്വേഷണത്തിൽ കൊല്ലം ജില്ലയിലെ കരീപ്ര വില്ലേജിൽ കുഞ്ചാളിമുക്ക് പുത്തൻപുര വീട്ടിൽ മധുസൂദനൻ പിള്ളയുടെ 19 കാരിയായ മകൾ ശിൽപയുമൊന്നിച്ച് പോയതായി പോലീസ് സംശയിക്കുന്നു. ഇയാളെ പ്പറ്റി വിവരം ലഭിക്കുന്ന പക്ഷം കൊയിലാണ്ടി സർക്കിൾ ഇൻസ്പെപെക്ടറുടെ 9497987 193 എന്ന നമ്പറിലൊ. എസ്.ഐ.യുടെ 9497980798 എന്ന നമ്പറുകളിലൊ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

