KOYILANDY DIARY.COM

The Perfect News Portal

സി ഐ ടി യു കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു

.
കൊയിലാണ്ടി: രണ്ടു ദിവസങ്ങളിലായി കൊയിലാണ്ടി നഗരസഭ ഇഎംഎസ് ടൗൺ ഹാളിലെ കെ വി രാഘവൻ നഗറിൽ നടന്ന സിഐടിയു ജില്ലാസമ്മേളനം സമാപിച്ചു. സെക്രട്ടറി പി കെ മുകുന്ദൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേൽ 53 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന പ്രസിഡൻറ് ടി പി രാമകൃഷ്ണൻ, അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ജെ മേഴ്സിക്കുട്ടിയമ്മ, സംസ്ഥാന സെക്രട്ടറിമാരായ സി കെ ഹരികൃഷ്ണൻ, എൻ കെ രാമചന്ദ്രൻ, പി പി പ്രേമ, ശശികുമാർ എന്നിവർ സംസാരിച്ചു.
വി കെ വിനു ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. കെ ദാസൻ നന്ദി പറഞ്ഞു. മാമ്പറ്റ ശ്രീധരൻ (പ്രസിഡണ്ട്), പി കെ മുകുന്ദൻ (ജന.സെക്രട്ടറി), പി കെ സന്തോഷ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 94 അംഗ ജില്ലാ കമ്മറ്റിയേയും 28 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു.
.
.
വൈസ് പ്രസിഡൻറുമാർ: ടി വിശ്വനാഥൻ, ടി ദാസൻ, കെ ദാസൻ, കെ ഷീബ, വി കെ മോഹൻദാസ്, കെ ജയപ്രകാശ്, പി ബാബു, വി കെ വിനു, ചിഞ്ചു ശേഖർ, പി ഗിരിജ, സി സുനിത, എം കെ ശശി, ഇ വിനോദ് കുമാർ.
സെക്രട്ടറിമാർ: ഐ റജുല, എം ഗിരീഷ്, എൻ കെ രാമചന്ദ്രൻ, കെ കെ മമ്മു, പി കെ പ്രേംനാഥ്, സി നാസർ, പി സി സുരേഷ്, പരാണ്ടി മനോജ്, കെ പ്രഭീഷ്, സി അവിന, എൻ രമേശൻ, സജീഷ്, സി സി രതീഷ് എന്നിവരടക്കം 94 അംഗ കമ്മറ്റിയേയും 28 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു.
Share news
error: Content is protected !!