ദ്വാപരയുഗ സ്മരണകളിൽ നഗര വീഥിയെ അമ്പാടിയാക്കിമാറ്റി മഹാ ശോഭായാത്ര
.
.

കൊയിലാണ്ടി: ദ്വാപരയുഗ സ്മരണകളിൽ നഗര വീഥിയെ അമ്പാടിയാക്കി മാറ്റി മഹാ ശോഭായാത്ര “മായ വിട്ടുണരൂ മാനവനായ് വളരൂ” എന്ന ബാലദിന സന്ദേശമുയർത്തി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആഘോഷിച്ചു. കൊയിലാണ്ടിയിൽ നടന്ന വർണ്ണാഭമായ മഹാശോഭായാത്ര കണ്ണിനും മനസ്സിനും കുളിർമ പകർന്നു. ശ്രീകൃഷ്ണന്റെ ജീവിത ദർശനം വിളിച്ചോതുന്ന മനോഹരമായ നിശ്ചലദൃശ്യങ്ങൾ, ഓടക്കുഴലേന്തിയ കുസൃതിക്കണ്ണന്മാർ, രാധികാസൗന്ദര്യത്തിന്റെ വേഷപ്പകർച്ചകൾ, വർണ്ണ കുടകൾ ചൂടിയ തോഴിമാർ, പൂത്താലമേന്തിയ ബാലികാ-ബാലന്മാർ, നൃത്ത സംഘങ്ങൾ എന്നിവ ശോഭായാത്രക്ക് അകമ്പടിയായി.


നഗരവീഥികൾക്കിരു

മാതാ അമൃതാനന്ദമയി മഠാധിപതി സുഭേദാ മൃത ചൈതന്യ ഗോകുല പതാക കൈമാറി. വി.കെ. പ്രദീപൻ അധ്യക്ഷത വഹിച്ചു. തുടർന്ന് മഹാശോഭായാത്രയായി സ്റ്റേഡിയത്തിൽ സമാപിച്ചു. ബാലഗോകുലം ജില്ലാ അധ്യക്ഷൻ വളപ്പിൽ വിനായകൻ ഗോകുല സന്ദേശം നൽകി. ആഘോഷ പ്രമുഖ് മിഥുൻ ലാൽ , വി.കെ. ജയൻ, ശിവൻ, ടി.പി. പ്രീജിത്ത്, കെ.വി. സുരേഷ്, വായനാരി വിനോദ്,, കെ കെ. വൈശാഖ് എന്നിവർ നേതൃത്വം നൽകി.




