KOYILANDY DIARY.COM

The Perfect News Portal

ഖരമാലിന്യ പരിപാലന ചട്ടം 2026: ജനപ്രതിനിധി പരിശീലന പരിപാടിക്ക് തുടക്കം

.
കോഴിക്കോട്: ഖരമാലിന്യ പരിപാലന ചട്ടം 2026-ന്റെ ഫലപ്രദമായ നിര്‍വഹണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പങ്കും ഉത്തരവാദിത്വവും സംബന്ധിച്ച് ജില്ലയില്‍ ഏകദിന പരിശീലന പരിപാടിക്ക് തുടക്കമായി. ചട്ടത്തിലെ വ്യവസ്ഥകള്‍, തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലകള്‍, ഉറവിടതല മാലിന്യസംസ്‌കരണം, ശാസ്ത്രീയ മാലിന്യ പരിപാലനം എന്നിവ സംബന്ധിച്ചാണ് പരിശീലനം നല്‍കുന്നത്. തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍ കെ ഹരീഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി എസ് അജിത അധ്യക്ഷത വഹിച്ചു.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എംഎസ് സുലീല്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ സത്യനാഥന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമണി, അസിസ്റ്റന്റ് ഡയറക്ടര്‍ സുപിന്‍, ബിഡിഒ പി എസ് ബ്രിജേഷ്, ജെ എച്ച് പ്രജീദ്, സി കെ സരിത്ത്, വിന്‍സന്റ് ജോണ്‍, മുഹമ്മദ് ഇര്‍ഷാദ്, അനില്‍കുമാര്‍, പി കെ ഷിജു, അഷിദ എന്നിവര്‍ സംസാരിച്ചു. 
Share news
error: Content is protected !!