കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂത്ത് വിങ് പുതിയ കമ്മിറ്റി നിലവിൽ വന്നു
.
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂത്ത് വിങ് പുതിയ കമ്മിറ്റി നിലവിൽ വന്നു. കോഴിക്കോട് ജില്ലാ യൂത്ത് വിങ് പ്രസിഡണ്ട് ഷംസു എളേറ്റിൽ വട്ടോളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അമേത്ത് കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ സാഹിബ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം ജനറൽ സെക്രട്ടറിയും മുൻ കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ടുമായ രാജീവൻ സംസ്ഥാന കമ്മറ്റി കൗൺസിൽ അംഗം കെ കെ നിയാസ് എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ലാ യൂത്ത് വിങ് വൈസ് പ്രസിഡണ്ട് റുംഷാദിന്റെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ഫൈസൽ, സൗമിനി മോഹൻദാസ്, കൊയിലാണ്ടി യൂണിറ്റ് ജനറൽ സെക്രട്ടറി മനീഷ്, യൂണിറ്റ് ട്രഷറർ ഷഹീർ ഗാലക്സി, നസീർ ടൈം പാർക്ക്, വനിതാ വിങ് മണ്ഡലം ജനറൽ സെക്രട്ടറി ജെസ്‌ന വനിതാ വിങ് കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് ഷീബ ശിവാനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പുതിയ ഭാരവാഹികൾ:
യൂത്ത് വിങ് പ്രസിഡണ്ട്: കെ. എം. ശുഹൈൽ, ജനറൽ സെക്രട്ടറി: അരുൺ ന്യൂ ലേഡി, ട്രഷറർ: സാജിദ് അബ്ദുൽ റഹ്മാൻ.



