നീന്തല്‍ പരിശീലനം തുടങ്ങി

ചേമഞ്ചേരി: ചേമഞ്ചേരി പഞ്ചായത്തില്‍ പത്താംതരം പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കുള്ള നീന്തല്‍ പരിശീലനം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീബ വരേക്കല്‍, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ ഇ. അനില്‍കുമാര്‍, ഉണ്ണി തിയ്യക്കണ്ടി, അംഗങ്ങളായ മാടഞ്ചേരി സത്യനാഥന്‍, പി.കെ. രാമകൃഷ്ണന്‍, പി.ടി. സോമന്‍, വി. വേണുഗോപാലന്‍, സബിത മേലാത്തൂര്‍, എന്‍. ഉണ്ണി, അഫ്‌സ മനാഫ്, വല്‍സന്‍ പൊന്നാടത്ത് എന്നിവര്‍ സംസാരിച്ചു. പി.കെ. മനോജ് കുമാര്‍, ഷെറിന്‍ കാഞ്ഞിലശ്ശേരി എന്നിവരാണ് പരിശീലകര്‍.
