കൊല്ലം പിഷാരികാവില്‍ കംഫര്‍ട്ട് സ്റ്റേഷന് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തില്‍ പുതുതായി കംഫര്‍ട്ട് സ്റ്റേഷന്, എസ്.ടി.പി. എന്നിവയുടെ നിര്‍മ്മാണം ആരംഭിക്കുന്നു.ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് പ്രാഥമിക സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടു നിലയുള്ള കംഫര്‍ട്ട് സ്റ്റേഷനാണ് നിര്‍മ്മിക്കുന്നത്. ഒരു കോടി എഴുപത് ലക്ഷം രൂപയാണ് അടങ്കല്‍ തുക.
കെ.ദാസന് എം.എല്‍.എ. പ്രവൃത്തി ഉദ്ഘാടനം ചെയ്തു.മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സജീവ് മാറോളി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് അഡ്വ: കെ.സത്യന്, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഇളയിടത്ത് ബാലകൃഷ്ണന് നായര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ കെ. ബാലന്, കെ. മാധവന് നായര്‍, ഇ.ആര്.ഉണ്ണികൃഷ്ണന് നായര്‍, ഇ. അപ്പു നായര്‍, പി. നാരായണന് കുട്ടി നായര്‍, എ. സുകുമാരന്‍ നായര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ യു.വി. കുമാരന്, മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്മാരായ ഇളയിടത്ത് വേണു ഗോപാല്‍, യു.രാജീവന്, ഇ.എസ്.രാ ജന്‍ എന്നിവരും ശ്രീജിത്ത് അക്ലികുന്നത്തും സംസാരിച്ചു.
