ഏകത റസിഡന്റ്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭാ പയറ്റുവളപ്പില്‍ പുതുതായി രൂപീകരിച്ച ഏകത റെസിഡന്റ്സ് അസോസിയേഷന് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന് ഉദ്ഘാടനം ചെയ്തു. കോതമംഗലം ജി.എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ
പി.കെ. പ്രസന്നാരാജന്‍ അധ്യക്ഷത വഹിച്ചു.
പ്രശസ്ത കവി മേലൂര്‍ വാസുദേവന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ഷീബാ സതീശന്, റിട്ട. കേണല്‍ മാധവന്‍നായര്‍, ഇ.വി. രാജന്, ഒ.കെ. ഹരിദാസന്, മുരളീധരന്, കെ. ശിവദാസ്, പി.കെ. ശശീന്ദ്രന് എന്നിവര്‍ സംസാരിച്ചു.

