മേലൂർ ശിവക്ഷേത്രത്തിൽ നൃത്ത മണ്ഡപം സമർപ്പണം
കൊയിലാണ്ടി: മേലൂർ ശിവക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നൃത്ത മണ്ഡപം നാളെ വൈകിട്ട് 5 മണിക്ക് തന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര സന്നിധിയിൽ സമർപ്പിക്കും. ചടങ്ങിന് നൃത്ത മണ്ഡപത്തിലെ നടരാജ വിഗ്രഹത്തിന്റെ മുഖ്യ ശിൽപി യു.കെ രാഘവനും, എ.കെ രമേശ്, കെ.വി ബിജു എന്നിവരും പങ്കാളികളാകും .
