മുണ്ടോപ്പാടത്ത് ജനകീയ നെല്‍കൃഷിയുടെ വിളവെടുപ്പ്
ഒളവണ്ണ > പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മുണ്ടോപ്പാടത്ത് ജനകീയ നെല്‍കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേശ്ശരി ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി തരിശായി കിടന്ന മുണ്ടോപ്പാടത്ത് ഒളവണ്ണ പഞ്ചായത്തിന്റെയും ഒളവണ്ണ കൃഷിഭവന്റെയും സഹായത്തോടെയാണ് കൃഷി ആരംഭിച്ചത്. അഞ്ച് ഏക്കറോളം വരുന്ന ഭൂമിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കിയത്. ഒളവണ്ണ സര്‍വീസ് സഹകരണ ബാങ്കും ഒളവണ്ണ ഫാര്‍മേഴ്സ് ക്ളബ്ബും കൃഷിയിറക്കുന്നതിന് സഹായം നല്കി.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി അധ്യക്ഷയായി. കോഴിക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ്കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാലാത്തൊടി, കെ കെ ജയപ്രകാശന്‍, ഇ രമണി, ടി പി സുമ, സി പി മുസാഫര്‍ അഹമ്മദ്, പി സബീഷ, അജയ് അലക്സ്, ഡോ. അബ്ദുള്‍ ലത്തീഫ്, നിസാര്‍ ഒളവണ്ണ എന്നിവര്‍ സംസാരിച്ചു. വി വിജയന് സ്വാഗതവും പട്ടൂളില് വേലായുധന് നന്ദിയും പറഞ്ഞു.

