ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

പേരാമ്പ്ര: നഗരത്തില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ പൈതോത്ത് നടുവിലക്കണ്ടി മീത്തല്‍ ചന്ദ്രന്(30), യാത്രക്കാരനായ പാറാട്ടുപാറ പാറാട്ടുപൊയില്‍ ബാലനാരായണന്‍ (56) എന്നിവര്‍ക്കാണ് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെ പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷന്റെ മുന്നിലാണ് അപകടം. പേരാമ്പ്ര ഭാഗത്തേക്ക് വരികയായിരുന്ന മണ്ണ് പര്യവേക്ഷണ സംരക്ഷ വകുപ്പിന്റെ കാറും എതിര്‍ദിശയില്‍ വന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഇവർ
പേരാമ്പ്ര താലൂക്ക് ആസ്പത്രിയില്‍ ചികിത്സ തേടി.
