തീരദേശ സമ്മേളനവും, പ്രകടനവും നടത്തും

കൊയിലാണ്ടി: ഭാരതീയ മൽസ്യ പ്രവർത്തക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് തീരദേശ സമ്മേളനവും, പ്രകടനവും നടത്തും. ചെങ്ങോട്ട്കാവ് മേൽപാലത്തിനു സമീപത്തു നിന്നും പ്രകടനം ആരംഭിക്കും. തുടർന്ന് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ചേരുന്ന തീരദേശ സമ്മേളനത്തിൽ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് സഹമന്ത്രി സി.ആർ. ചൗധരി ഉൽഘാടനം ചെയ്യും.
സീമാ ജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജക് എ.ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് ആളുകൾ പ്രകടനത്തിൽ പങ്കെടുക്കും. ഞായറാഴ്ച നടക്കുന്ന പ്രതിനിധി സമ്മേനത്തിൽ 600ഓളം പ്രതിനിധികൾ പങ്കെടുക്കും. കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി സ്വാധിനി രഞ്ജൻ ജ്യോതി സംസാരിക്കും.

