വിഷു തിറയോടനുബന്ധിച്ചുള്ള വെള്ളാട്ട് ഏപ്രില്‍ 21-ന്

കൊയിലാണ്ടി: ഉള്ളിയേരി അരുമ്പയില്‍ പരദേവതാ ക്ഷേത്രത്തില്‍ വിഷു തിറയോടനുബന്ധിച്ചുള്ള തറപ്പിക്കുന്ന വെള്ളാട്ട് ഏപ്രില്‍ 21-ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് വെള്ളാട്ട്. വിഷു കഴിഞ്ഞുള്ള ആദ്യത്തെ വെള്ളിയാഴ്ച നട്ടുച്ചനേരത്താണ് പതിവായി വെള്ളാട്ട് അരങ്ങേറുക.
ആചാരപ്രകാരം അവകാശികളായ കൊല്ലന്മാര് നല്കുന്ന ഉടവാള് സ്വീകരിച്ചാണ് വെള്ളാട്ട് നടത്തുക. പഴയ കുറുമ്പ്രനാട്-കടത്തനാട് ദേശത്തെ ഉത്സവങ്ങളുടെ സമാപനമായാണ് അരുമ്പയില്‍ ക്ഷേത്രത്തിലെ വിഷുത്തിറയെ കാണുക. വര്‍ഷത്തില്‍ രണ്ട് ഉത്സവം നടത്തുന്ന ക്ഷേത്രം കൂടിയാണിത്. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി രാമനാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.

