പ്രസവശേഷം യുവതിയുടെ ഗര്‍ഭപാത്രം നീക്കിയതായി പരാതി

വടകര: പ്രസവശേഷം യുവതിയുടെ ഗര്‍ഭപാത്രം ബന്ധുക്കളുടെ അനുവാദമില്ലാതെ നീക്കം ചെയ്തതായി കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇക്കഴിഞ്ഞ ആറിന് രാത്രി പത്തിനാണ് മുട്ടുങ്ങല്‍ ചാലിയോട്ട് റിയാസിന്റെ ഭാര്യ നിഷീന വടകര സിഎം ആശുപത്രിയില്‍ പ്രസവിച്ചത്.
പ്രസവശേഷം രക്തസ്രാവമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ വിവരം അന്വേഷിച്ച ഭര്‍ത്താവിനോട് ഭാര്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തതായി ഡോക്ടര്‍ അറിയിച്ചതായും റിയാസ് പറഞ്ഞു. വടകര പൊലീസ് ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്തു. വാര്‍ത്താസ മ്മേളനത്തില്‍ കെ കെ ഫിറോസ്, പി കെ അംജിത്ത്, വി എം ഷിജാദ്, പി കെ കുഞ്ഞമ്മദ് എന്നിവരും പങ്കെടുത്തു.

