എ.കെ.ജി.ഫുട്ബോൾ ടൂർണ്ണമെന്റെ്: എ.ബി.സി. പൊയിൽക്കാവ് ജേതാക്കളായി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നടക്കുന്ന എ.കെ.ജി.ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്നലെ നടന്ന ഫൈനൽ മൽസരത്തിൽ എ.ബി.സി. പൊയിൽക്കാവ് ജേതാക്കളായി. വി.കെ.എഫ്.സി. കൊയിലാണ്ടി യെ 7-6 ന് തകർത്താണ് എ.ബി.സി. ജേതാക്കളായത്. 1 – 1 എന്ന നിലയിൽ സമനില പാലിച്ചതിനെ തുടർന്ന് പെനാൽട്ടി അടിച്ചാണ് എ.ബി.സി. ജേതാക്കളായത്.
സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് ടി.പി. ദാസൻ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു. യു.കെ. ചന്ദ്രൻ , സി.കെ. മനോജ് എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ആശംസകൾ നേർന്നു. ഫൈനൽ മൽസരം കാണാൻ വൻ ജനാവലിയാണ് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്.

