KOYILANDY DIARY.COM

The Perfect News Portal

ക്ഷേമ ഐശ്വര്യങ്ങൾ അന്വേഷിച്ച് പണ്ടാട്ടിയെത്തി

കൊയിലാണ്ടി. വിഷുനാളിൽ ഊരുകളിലെ വീടുകളിൽ ക്ഷേമ ഐശ്വര്യങ്ങൾ  അന്വേഷിക്കാനെത്തിയ പണ്ടാട്ടിയെ ആഘാഷപൂർവ്വം പടക്കം പൊട്ടിച്ചും, പൂത്തിരി കത്തിച്ചും തെരു നിവാസികൾ സ്വീകരിച്ചു. വിഷുനാളിലെ കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിലെ പൗരാണികമായ ആഘോഷമായ പണ്ടാട്ടി (ചപ്പകെട്ട്) കെട്ട് അത്യാഹ്ലാദപൂർവ്വം ആഘോഷിച്ചു.

തെരുവിലെ എടകോടൻകണ്ടി രമേശനും, തെക്കെ തലക്കൽ രാജനുമാണ് പണ്ടാട്ടി വേഷധാരി കളായത്. കുളങ്ങര പറമ്പിൽ ബാബു സഹായിയായി. ശിവപാർവ്വതിമാരുടെ വേഷം കെട്ടിയിരുന്നത്‌  വർഷങ്ങളായി കുന്നൻ കണ്ടിബാലനാണ്. ഇദ്ദേഹത്തെ സഹായിക്കാൻ പി.കെ. ഗോപാലനും. പി. കെ. സജീഷു മാണ് കൂടെയുള്ളത്‌.

വെള്ളരികൊണ്ട് കാതിൽ ആഭരണവും, ചികിരി കൊണ്ട് മീശയും, തലയിലെ വാഴ ചപ്പ്കൊണ്ടുള്ള കിരീടവും ബാലന്റെ കരവിരുതിലാണ് നിർമ്മിക്കുന്നത്. കൊച്ചു കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ ആഘോഷത്തിൽ പങ്കാളികളായി. പണ്ടാട്ടി ആഘോഷം കാണാൻ നിരവധി പേരാണ് തെരു വിലെത്തിയത്. വൈകീട്ട് നാലരയോടെ ഇറങ്ങിയ പണ്ടാട്ടി ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് മുമ്പ് ക്ഷേത്രത്തിൽ സമാപിച്ചു. ഉത്തരകേരളത്തിലെ പലഭാഗങ്ങളിലും ഇത്തരം ആഘോഷം നടക്കുന്നുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *