ബാറ്ററികമ്പനിക്കെതിരെ വിഷു നാളിൽ വനിതകളുടെ ഉപവാസം

കൊയിലാണ്ടി: മണ്ണും വെള്ളവും വായുവും, വിഷമയമാകുന്ന ബാറ്ററി കമ്പനി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വനിതകളുടെ ശക്തമായ ചെറുത്ത് നിൽപ്പിന്റെ ഭാഗമായി വിഷു നാളിൽ വനിതകൾ ഉപവസിക്കുന്നു. മുചുകുന്ന് സിഡ്കോ വ്യവസായ പാർക്കിൽ ആരംഭിക്കുന്ന ഓറിയോൺ ബാറ്ററി കമ്പനിക്കെതിരെയാണ് വനിതകൾ പ്രക്ഷോഭത്തിനിറങ്ങുന്നത്.
രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് ഉപവാസം. നിരവധി പ്രക്ഷോഭങ്ങൾ ഇതിനകം നടത്തിയിട്ടും നാട്ടുകാരെ വെല്ലുവിളിച്ചാണ് കമ്പനി തുടങ്ങാൻ ഉടമയുടെ നീക്കം. റെഡ് കാറ്റഗറിയിൽ പെട്ടെതും. ലെഡ് അതിഷ്ഠിതവുമായ വിഷമാലിന്യം ജനവാസകേന്ദ്രത്തിൽ ആരംഭിക്കാൻ അനുവദിക്കുകയില്ലെന്ന് വനിതാ ഭാരവാഹികൾ പറഞ്ഞു. ഇവിടെ വ്യവസായശാല ആരംഭിച്ചാൽ പ്രദേശം കടുത്ത കുടിവെള്ള ക്ഷാമം നേരിടെണ്ടി വരുമെന്ന് ഭൂഗർഭ ജലവിഭവ കുപ്പ് അറിയിച്ചിരുന്നു.

