പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഓഫീസ് സിനിമാനടന്‍ മാമുക്കോയ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ആവള കുട്ടോത്ത് നാട്ടുകൂട്ടം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഓഫീസ് സിനിമാനടന്‍ മാമുക്കോയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബിജു ഉപകരണങ്ങള്‍ വിതരണം ചെയ്തു.
എം. കുഞ്ഞമ്മത്, സുജാത മനക്കല്‍, ശ്രീലേഖ പയ്യത്ത്, വിജയന്‍ ആലക്കാട്ട്, മുഹമ്മദ് നജീബ്, ടി.പി. കുഞ്ഞമ്മദ്, കെ.എം. ശോഭ, നാരായണക്കുറുപ്പ്, ബി.ബി. ബിനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡയാന ലിസി, മൊയ്തു, നന്ദുലാല്‍ എന്നിവരെ ആദരിച്ചു. ആദ്യസംഭാവന എ.എസ്.പി. കെ.പി. അബ്ദുള്‍ റസാഖ് സ്വീകരിച്ചു.

